Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agents Federation

Palakkad

എ​ൽ​ഐ​സി ഏ​ജ​ന്‍റുമാ​രു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്ക​ണം: ഏ​ജ​ന്‍റ്സ് ഫെ​ഡ​റേ​ഷ​ൻ

ആ​ല​ത്തൂ​ർ: എ​ൽ​ഐ​സി ഏ​ജ​ന്‍റു​മാ​രെ തൊ​ഴി​ലാ​ളി​ക​ളാ​യി അം​ഗീ​ക​രി​ച്ച് ക്ഷേ​മ​നി​ധി, ചി​കി​ത്സാ സ​ഹാ​യം, പെ​ൻ​ഷ​ൻ എ​ന്നി​വ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും, ഗ്രൂ​പ്പ്‌ ഇ​ൻ​ഷ്വ​റ​ൻ​സ്, ഗ്രാ​റ്റു​വി​റ്റി എ​ന്നി​വ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ഓൾ ഇ​ന്ത്യ എ​ൽ​ഐ​സി ഏ​ജ​ന്‍റ്സ് ഫെ​ഡ​റേ​ഷ​ൻ ദേ​ശീ​യ സെ​ക്ര​ട്ട​റി എ​ൻ. കൃ​ഷ്ണ​ൻ​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. ആ​ല​ത്തൂ​ർ ബ്രാ​ഞ്ച് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ മൂ​ച്ചി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി എ. ​മു​ര​ളീ​ധ​ര​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തൃ​ശൂ​ർ ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്റ്‌ പി. ​ബാ​ല​മു​കു​ന്ദ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​വി. മ​ധു​സൂ​ദ​ന​ൻ, ട്ര​ഷ​റ​ർ വി. ​ശ​ശി, ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ആ​ർ.​പി. ജ​യ​ദേ​വ​ൻ, പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബേ​ബി വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​ള​ങ്ങ​ര, മു​ൻ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​ൽ. വി​ൻ​സ​ന്‍റ് പ്ര​താ​പ് , സി.​എ​ൽ​എ ക​ൺ​വീ​ന​ർ കെ.​കെ. മ​ണി, ട്ര​സ്റ്റ് ക​ൺ​വീ​ന​ർ കെ. ​കെ. ര​മേ​ഷ്, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ആ​ർ. രാ​ജ​ൻ, ട്ര​ഷ​ർ സി. ​മോ​ഹ​ന​ൻ, ബി​ന്ദു​മോ​ൾ, പി.​കെ. ജ​യ​കു​മാ​ർ, വി​നോ​ദ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up